വേനല്‍ ചൂടില്‍ പുകയുന്ന ഒരു ഉച്ചസമയം നാരായണേട്ടന്റെ കാള്‍ വന്നു , 'ഡാ രാജനിടെ ജോലി കൊണ്ഫേം ആയി ട്ടാ ...... പിന്നെത്തെ ചോദ്യം പതിവുപോലെ തന്നെ , എന്നാ ചെലവ് ???? ഡാ ഞാനിന്നു അങ്ങോട്ട് വരാം ഇന്നവിടെ ആകട്ടെ അടിച്ചുപൊളി കുപ്പി എന്റെ വക....
വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിലെത്തി ഡ്രസ്സ് മാറുംമ്പോക്കും നാണുവും ഭാര്യയും എത്തി , ഒരു ഫുള്‍ മൂന്നു പേരും കൂടി വിഴുങ്ങി , സമയം ഏകദേശം പന്ത്രണ്ടു ആയിക്കാണും, അപ്പോളാണ് ഒരു ഉള്‍വിളി പോലെ ........ സ്നൂക്കര്‍ കളിയ്ക്കാന്‍ തോന്നിയത് , ദേവന്റെ കാറില്‍ ക്ലബിലേക്ക് വിട്ടു, അവിടെ കറുമ്പന്മാര്‍ക്കൊപ്പം സ്നൂകര്‍ കളിച്ചു സമയം പോയതറിഞ്ഞില്ല വീടിലെതുംപോള്‍ ഏകദേശം രണ്ടു മണിയായി കാണും , ഫുള്‍ ഫിറ്റു കാരണം ഗേറ്റ് ലോക്ക് ചെയ്യാനൊന്നും മെനക്കെട്ടില്ല....... ആടിയാടി റൂമില്‍ ചെന്ന് ടി ഷര്‍ട്ടൂരി എറിഞ്ഞു, പാന്റ് കാലുകൊണ്ട് ഊരി എറിഞ് , ജെട്ടി പിന്നെ പണ്ടെ ഇടാറില്ല ല്ലോ ....... ബെഡ്ഡില്‍ വീണതെ ഓര്മയുള്ളൂ, സ്വപനത്തില്‍ ദാസപ്പന്റെ തെറി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്, ഞാനാലോചിക്യായിരുന്നു എന്തിനാ ദാസപ്പന്‍ എന്നെ തെറി വിളിക്കുന്നെ ......... ദാസപ്പനില്ലയിരുന്നല്ലോ എന്റെ സ്വപ്നത്തില്‍ ........... പിന്നെയും ചെരട്ട പാറപ്പുറത്തുരക്കുന്ന സൌന്ടില്‍ ഡാ ........മയിരേ എനീക്ക് .പു......... മോനെ , എന്റെ റൂം കൊറിഡോറിന്റെ അറ്റത്തും ദാസപ്പ്നും സന്ജൂന്റെ മുറി സൈഡിലും ആണ് ........ ഞാന്‍ എണീറ്റ് കണ്ണ് തിരുമ്മി നോക്കിമ്പോള്‍ ദാസപ്പന്‍ ഒരു തോര്ത്ത് മുണ്ട് മാത്രം ഉടുത്ത് നില്‍ക്കുന്നു പുറകില്‍ മൂന്ന് പേര്‍ മെഷീന്‍ ഗണ്‍ പിടിച്ചു നില്‍ക്കുന്നു ......... ഞാന്‍ അപ്പോളും ആലോചിച്ചതു .. ഇതു സ്വപ്നമോ അതോ ശരിക്കും കൊള്ളക്കാര്‍ വീട്ടില്‍ കയറിയതോ , എങ്ങിലും ഓട്ടോമാറ്റിക് ആയി കായ് രണ്ടും പോന്തിച്ചു പിറന്നപടി അവരുടെ മുന്നില്‍ നില്ക്കാന്‍ മറന്നില്ല ....... അപ്പോള്‍ തോക്കേന്തിയ കറുമ്പന്‍ ചിരിച്ചു കൊണ്ടു പറയുകയാണ് നിങ്ങള്‍ പേടിക്കണ്ട ഞങ്ങള്‍ പോലീസ് ആണ് , നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം സൂപ്പര്‍ മാര്‍ക്കെറ്റ് വരെ വരണം, അവിടെ കള്ളന്മാര്‍ ഉണ്ടോ എന്ന് നോക്കണം എന്ന് ......... ഇതുകൂടി ആയപ്പോ കുടിച്ച കള്ള്‍ ആവിപോലും ആകാന്‍ നിക്കാതെ പോയി ...... എന്റെ മനസ്സില്‍ അപായ മണി മുഴങ്ങി കൊണ്ടെ ഇരുന്നു , ഹൃതയം വാരിയെല്ലില്‍ പിയാനോ വ്വയിക്കാന്‍ തുടങ്ങി, വാരിയെല്ല് പോലും വെതനിക്കുന്നത്ര സക്തിയില്‍ സാശകോശം ചവിട്ടു നാടകം നടത്തുമ്പോള്‍ , ശ്വസിക്കാന്‍ മറന്നു നില്‍പ്പായി ....പക്ഷെ തലച്ചോറോ മാത്രം മരവിച്ചില്ല , ഞാന്‍ ഉള്ള ദൈര്യം കൊണ്ടു ചോദിച്ചു ...... നിങ്ങള്‍ പോലിസ് ആണെങ്ങില്‍ യുനിഫോം എവിടെ ? എവിടെ നിങ്ങടെ ഐഡി , അപ്പോളവര്‍ കൂള്‍ആയി പറയാ ഞങ്ങള്‍ ഐ ഡി ഓഫീസില്‍ വെച്ചു മറന്നു എന്ന്........ അതോടെ ഉള്ള ജീവന്‍ ഓടി പോകാന്‍ നോക്കി ഞാന്‍ വിട്ടില്ല അല്ലെങ്ങില്‍ അന്നെ പടമായി ചുമരില്‍ കേറിയേനെ.
അപ്പൊ ദാസപ്പന്‍ മലയാളത്തില്‍ പറഞ്ഞു എന്തായാലും പോയിനോക്കാം കള്ളന്മാരനെങ്ങില്‍ ഇവടെ ആയാലും പണി കിട്ടും , തോക്കുധാരികള്‍ പിന്നെയും പറഞ്ഞു നിങ്ങള്ക്ക് ഞങ്ങളെ വിസ്വസമില്ലെങ്ങില്‍ സിറ്റിംഗ് റൂമില്‍ വരൂ , ഞങ്ങള്‍ മെല്ലെ അവിടേക്ക് പോയി , അവിടെ കണ്ട കാഴ്ച........ ദൈവമേ ഇത് കള്ളന്മാര്‍ തന്നെ അല്ലെങ്ങില്‍ ഇവര്‍ എന്തിനു ജനല്‍ കമ്പി മുറിച്ചു ? ഷോപ്പില്‍ കള്ളന്മാര്‍ കേറി എന്ന് പറയാനോ ?? അല്ല ഇവര്‍... അതെ ഇവര്‍ കൊള്ളക്കാര്‍ തന്നെ , അപ്പോളേക്കും സഞ്ജു ഉണര്‍ന്നു വന്നു ഇതെല്ലം കണ്ടപ്പോ അവനു കുറച്ചു വെള്ളം കുടിക്കണം, ഒന്ന് ഇരിക്കണം . അപ്പോള്‍ ദാസപ്പന സന്ജൂനോടു പറഞ്ഞു , ഡാ വേഗം കീ എടുക്കു നമുക്ക് ഷോപ്പ് വരെ പോകണം...... എന്ത് , ഇപ്പളാ ...... ഞാന്‍ വരില്ല , സഞ്ജു കാറി . ഡാ ഇത് പോലീസ് കാരാണ് , അപ്പോള്‍ മറ്റൊരു പ്രശ്നം ആര് ഇവിടെ വീട്ടില്‍ കാവലിരിക്കും ???? എന്റെ തലച്ചോറ് ഫ്ലാഷ് അടിച്ചു ഞാന്‍ പറഞ്ഞു ഡാ സഞ്ജു നീ കീ താ ഞാനും ദാസപ്പനും കൂടി പോയി വരാം ....... അപ്പൊ സഞ്ജു പണ്ടു രാമന്‍ കാട്ടില്‍ പോകുമ്പോ സീത പറഞ്ഞ പോലെ ഞാനും ബറും......... നീ വാറന്റ് സീതെ കാട്ടില്‍ കല്ലുന്ടു മുള്‍ ഉണ്ട് സീതെ ....... അപ്പളും പറഞ്ഞു ഞാന്‍ ബറും ........ ബേണ്ട സീതെ, കാട്ടില്‍ പുലിയുന്ടു കരടിയുന്റ്റ് നീ ബരണ്ട സീതെ........ അപ്പോളും സഞ്ജു പറഞ്ഞു ഞാനിവിടെ ഒറ്റക്കിരിക്കനമെങ്ങില്‍ ഞാന്‍ ചാവണം , വേറെ കള്ളന്മാര്‍ പതുങ്ങി പുറത്തു ഉണ്ടെങ്കില്‍ എനിക്ക് കിട്ടിക്കോട്ടെലെ നിങ്ങള്ക്ക് ഓടി പോകാലോ ........ അപ്പൊ ദാസപ്പന്‍ പറഞ്ഞു ഡാ ഷിനോ നീയിവിടെ ഇരുന്നോ ഇപ്പൊ വരാം ....... എന്റെ സീറോ ബള്‍ബ് നിന്നു . അവര്‍ പോയി . പുറത്തു ഒരു വണ്ടി സ്റ്റാര്‍ട്ട് ആയി നീങ്ങി പൊയി .......
ഞാന്‍ മെല്ലെ സോഫയില്‍ ഇരുന്നു മേല്ല്ലേ ഒരു സിഗരെറ്റ് കത്തിച്ചു , പക്ഷെ ഹൃതയവുമം സ്വാസകൊസവും അപ്പോളും പ്രശ്നമുണ്ടാക്കുന്നു ........ ഞാന്‍ നോക്കുമ്പോള്‍ കുറച്ചു വോഡ്ക ഇരിക്കുന്നു ഒരു കാല്‍ കുപ്പി, ഇനി ഇപ്പൊ മരിക്കാന്‍ പോകുംമ്പോളല്ലേ ചെറുനാരങ്ങയും ഷോടയും , ഒറ്റ വലി ....... ആ എരിവും കയ്പ്പും ഒരു കുടചിലും, ഒന്ന് ആശ്വാസമായ പോലെ ..... അപ്പോളാണ് ഞാന്‍ സഞ്ജു പറഞ്ഞതാലോചിച്ചത് ........ ഇനിപ്പോ വല്ലോരും പുറകിലെങ്ങാനും ഒളിച്ച് ഇരിക്കുന്നുന്റാകുമോ? വോഡ്ക വാല്‍വ് അഴിച്ച കംപ്രസസ്ര്‍ പോലെ പ്രഷര്‍ മെല്ലെ താഴാന്‍ തുടങ്ങി , ഞാന്‍ ബുദ്ധി പരമായി സിഗരെറ്റ് പാക്കറ്റുമായി മുറ്റത്തേക്കിറങ്ങി , പിന്നെ തോന്നി ഏന്തിനു ഇവിടെ????! സ്ട്രീറ്റ് ലൈറ്റിന്റെ അകലെ മാറിനിന്നാല്‍ ആരെങ്ങിലും വന്നാല്‍ കാണാം , അപ്പൊ സ്കൂട്ട് ആവാം ,ഒരു ഇരുപതു മിനിട്ട് പോയിക്കാണും പാക്കിലെ അവസാന സിഗററ്റു കഴിഞ്ഞു , അപ്പോളേക്കും ഒരു വണ്ടിയുടെ വെളിച്ചം വളവു തിരിഞ്ഞു വന്നു , ദാസപ്പന്റെ വിളി കേട്ടു.... ഡാ ചോനെ.... -- ഞാന്‍ ചോന്‍ ആയ കാരണം ഞാന്‍ ചോനും അയാള്‍ മേനോന്‍ ആയ കാരണം പേട്ട മേനോനും ആയി - ഇങ്ങട് പോരെ ഇവര് പോലീസ് തന്നെയാ ...... കൂടു വിട്ടു പാറിയ കിളികല്ളെല്ലാം തിരിച്ചു വന്നു സമയം അപ്പൊ അഞ്ചു മണിയായിരിക്കുന്നു.......
പിറ്റെന്നാണ് സംഭവത്തിന്റെ നിജ സ്ഥിതി അറിയുന്നത് ....... ഞാന്‍ രണ്ടു മണിക്ക് വന്നു കിടന്നു എന്റെ അയല്‍ക്കാരന്‍ വരുമ്പോ മൂന്ന് മണിയായിരുന്നു ഗേറ്റ് തുറക്കാന്‍ നോക്കുമ്പോ ആരോ ഒരാള്‍ എന്റെ വീടിനെ ഉമ്മറത്ത് നില്ല്കുന്നു , അയാള്‍ ഞാനാണെന്ന് കരുതി ഗ്രീറ്റ് ചെയ്തു , അയാള്‍ എന്നെ ക്ലബ്ബില്‍ കണ്ടിരുന്നു , പിന്നെയാണ് അയാള്‍ തോക്ക് കണ്ടത് ....... അപ്പോള്‍ അയല്‍ക്കാരന്‍ മിണ്ടാതെ വീടിനുള്ളിലേക്ക് സ്കൂട്ട് ആയി എന്നിട്ട് പോലീസിനെ ഫോണ്‍ ചയ്തു , പോലീസ് വന്നപ്പോ കൊള്ളക്കാര്‍ ഞങ്ങളുടെ വീടിനുള്ളിലും പുറത്തുമായി നാല് പേര്‍ , പോലീസ് കീഴടങ്ങാന്‍ പറഞ്ഞപ്പോ അവര്‍ ഗണ്‍ ക്നോകു ചെയ്തു ഷൂട്ട് ചെയ്യാന്‍ റെഡി ആയി നിന്നു , അപ്പോള്‍ പോലീസ് തിരിച്ചു പോയി ഗണ്ണു മായി വന്നു എന്നിട്ട് പറഞ്ഞു ഞങ്ങളുടെ കയ്യിലും ഗണ്‍ ഉണ്ടെന്നു
അപ്പൊ അവര്‍ കവര്‍ ഫയര്‍ ചെയ്തു ഞങ്ങളുടെ പുറകിലെ മതില്‍ ചാടി കാട്ടില്‍ മാറഞ്ഞു ......... എന്നിട്ടാണ് പോലീസ് ഞങ്ങളെ വിളിച്ച് ഉണര്‍ത്താന്‍ വന്നത്........... കള്ളന്മാരുടെ കഷ്ട്ടകാലത്തിനു സേഫ് കീ എന്ന് കരുതി എടുത്തത് ബാങ്കിന്റെ ഡ്രോപ്പ് സേഫ് കീ ( ഇവിടെ ബാങ്കില്‍ അങ്ങനെ ഒരു ഫസിലിറ്റി ഉണ്ട് നമുക്ക് നമ്മുടെ പണം ഒരു ട്രോവര്‍ തുറന്നു ഇടാം , പിറ്റേന്ന് ബാങ്കില്‍ പോയി വെരിഫി ചെയ്തു ടെപോസിറ്റ് ചെയ്യാം ) ആയിരുന്നു........ ഭാഗ്യം സഞ്ഞുന്റെ ഇട്ട പെന്റിന്റെ പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്തപ്പോളോ , എന്റെ റൂമില്‍ വന്നു എന്റെ റൂം ആകെ പരതുംമ്പോളോ ഉണരാത്തത് ...... ഉനെര്‍ന്നെങ്ങില്‍ അവസാന ഉറക്കമായേനെ ........ അന്ന് മുതല്‍ ഒരു പെഗ് കൂടുതല്‍ അടിച്ചേ കിടക്കു .
Subscribe to:
Post Comments (Atom)
No comments:
Post a Comment
you can send your own comments about the article to improove.